Global block

bissplus@gmail.com

Global Menu

ജൂൺ നാലിന് അറിയാം ഇന്ത്യയോ? ഭാരതമോ?

രാജ്യം നിർണായക തെരഞ്ഞെടുപ്പിന് തയ്യാറാകുമ്പോൾ കേരളം ഏപ്രിൽ 26ന് വിധിയെഴുതും.ഫല പ്രഖ്യാപനത്തിന് 40 ദിവസം കാത്തിരിക്കണം. കേരളത്തിലെ ഈ ഇലക്ഷനിലെ ഫലങ്ങൾ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. സിപിഎം ന് മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷത്തിന് തന്നെ
നിർണായക തെരഞ്ഞെടുപ്പാണ് 2024-ലെ പൊതു തിരഞ്ഞെടുപ്പ്.കോൺഗ്രസിന് നില മെച്ചപ്പെടുത്തണം എന്നിരുന്നാലും പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാനൊന്നും ഉണ്ടാകില്ല.കേരളത്തിൽ കിട്ടുന്ന സീറ്റുകൾ നിർണായകം. ബി ജെപിക്ക്കേരളത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല. സിപിഎമ്മിനാണ് ഈ തെരഞ്ഞെടുപ്പ് ഏറ്റവും നിർണായകം. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ ശക്തമായ ബ്ലോക്ക് ആയിരുന്ന ഇടതുപക്ഷം ഇന്ന് 3 എംപിമാരുമായി പ്രാദേശിക കക്ഷികളെക്കാൾ ഗതികേടിലാണ്.ശബരിമലയിൽ നവോത്ഥാനത്തിന് പോയതും , സിംഗൂരുമാണ് സിപിഎമ്മിന് വിനയായത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 11 എംപിമാർ ജയിച്ചു വന്നില്ലായെങ്കിൽ സിപിഎമ്മിന് ദേശീയ പാർട്ടി എന്ന 
സ്ഥാനം നഷ്ടമാകും. കേരളത്തിൽ 9 ലോക്സഭാ സീറ്റ് ജയിക്കുക എന്നത് കഠിനമാണ്. 
ദേശീയ തെരഞ്ഞെടുപ്പ് എപ്പോഴും കോൺഗ്രസിന് ആനുകൂലമാവാനാണ് സാധ്യത. ജ്യോതി ബസ്സുവിന് കിട്ടിയ പ്രധാനമന്ത്രിപദം വേണ്ടായെന്ന്തീരുമാനിച്ചത് എത്ര വലിയ ചരിത്ര മണ്ടത്തരമെന്ന്പാർട്ടി മനസ്സിലാക്കുന്നുണ്ടാവും. ബംഗാളിലും ത്രിപുരയിലും ഇനി ഒരു പ്രതീക്ഷയും വേണ്ട. അതിനാൽ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് സിപിഎമ്മിന് 
അഗ്നിപരീക്ഷ തന്നെ. 64 എംപിമാർ വരെ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഇന്ന് ആർഎസ്പി യിലെ ഏക പാർലമെന്റ് അംഗമായ എൻ കെ പ്രേമചന്ദ്രന്റെ ശബ്ദത്തേക്കാൾ "feeble" ആണ് സിപിഎം- സിപിഐ ശബ്ദം. ഇന്ത്യയെ പഠിക്കാൻ ഇടതുപക്ഷം പരാജയപ്പെട്ടു എന്ന്തന്നെ പറയാം

Post your comments