Global block

bissplus@gmail.com

Global Menu

കോർപ്പറേറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് സിസിടിഎസ് ജേതാക്കൾ

തിരുവനന്തപുരം:  ടെക്കികൾക്കായി  സംഘടിപ്പിച്ച ആവേശകരമായ കോർപ്പറേറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സിസിടിഎസ് ജേതാക്കളായി. രണ്ടാം സ്ഥാനം സൂപ്പർസ്റ്റാർസിനാണ്. ജേതാക്കൾക്കും രണ്ടാംസ്ഥാനത്തെത്തിയവർക്കും യഥാക്രമം ഒരു ലക്ഷം രൂപയും അമ്പതിനായിരം രൂപയും ട്രോഫിയും സിസിടിഎസ് ഗ്ലോബൽ സിഇഒ ജയസൂര്യ ഹരീഷ് സമ്മാനിച്ചു. മാൻ  ഓഫ് ദ സീരീസായി സിസിടിഎസിലെ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്‌സ്മാനായി സൂപ്പർ സ്റ്റാർ ടീമിലെ ഗോകുലും മികച്ച ബൗളറായി സൂപ്പർ സ്റ്റാറിലെ അസ്ലവും  തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ ഇതാദ്യമായാണ് ഐടി പ്രൊഫഷലുകൾക്കായി ഒരു ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. ജൂൺ 23, 24, 25 തീയതികളിൽ ബെല്ലിന്റർഫ് സ്‌പോർട്‌സ് അക്കാദമിയിലാണ് ഐപിഎൽ രീതിയിലുള്ള   കോർപറെറ്റ് പ്രീമിയർ ലീഗ്  നടന്നത്. കിൻഫ്രയിലുള്ള  കൺസ്യൂമർക്ലൌഡ് ടെക്‌നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് (സിസിടിഎസ് ഗ്ലോബൽ) ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ കോർപ്പറേറ്റ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഐടി ക്രിക്കറ്റ് ലീഗ് യാഥാർഥ്യമാക്കിയത്.  
ടെക്‌നോപാർക്കിലേയും കിൻഫ്രയിലേയും പ്രശസ്ത  ഐടി സ്ഥാപനങ്ങളാണ് ക്രിക്കറ്റ് ലീഗിൽ പങ്കെടുത്തത്. 'ആവേശകരമായ പങ്കാളിത്തം ക്രിക്കറ്റ് ലീഗിന് ലഭിച്ചു.  ടെക്കികളുടെ പങ്കാളിത്തമുള്ള ആദ്യ പ്രീമിയർ ലീഗ് ആണിത്. ഒരു കോർപ്പറെറ്റ് വേൾഡിനെ ക്രിക്കറ്റുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്. ഐപിഎൽ ഫ്രാഞ്ചെസിപോലെയാണിത്. പത്ത് ഫ്രാഞ്ചൈസികളാണ് പങ്കെടുക്കുന്നത്. ടെക്‌നോപാർക്ക്, ഇൻഫ്രാ പാർക്ക്, യുഎസ്ടി ഗ്ലോബൽ, ഇൻഫോസിസ് എന്നിവയ്‌ക്കെല്ലാം  പ്രീമിയർ ലീഗിൽ പങ്കാളിത്തമുണ്ട്.

Post your comments