മലപ്പുറം : കേരളത്തിലെ എട്ട് വില്ലേജുകൾക്ക് കറൻസിരഹിത പദവി. ഇതില്‍ ആറ് ജില്ലകളും മലപ്പുറം ജില്ലയിലാണ് .
ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ഓരോ വില്ലേജും കറന്‍സിരഹിതപദവി നേടിയിട്ടുണ്ട് . എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ എന്നിവയാണ് മലപ്പുറം ജില്ലയിലെ വില്ലേജുകള്‍. ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോട്ടുള്ള ഇച്ചിലങ്ങോടുമാണ് മറ്റു രണ്ട് വില്ലേജുകൾ .
കേരളത്തിലെ പൊതുസേവനകേന്ദ്രങ്ങള്‍ മുഖാന്തരമാണ് കറന്‍സിരഹിത ഇടപാടുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നത് .
കറന്‍സിരഹിത ഇടപാട് പഠിപ്പിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും കറൻസി രഹിത ഇടപാടുകളെ കുറിച്ച് പരിശീലനം നൽകുകയാണ് ലക്ഷ്യം.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാർഡ്,സ്മാര്‍ട്ട് ഫോൺ ,ഫീച്ചര്‍ ഫോൺ , ഇ-വാലറ്റ്, ആധാർ തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്തുന്നതിലാണ് പരിശീലനം നൽകുന്നത് . ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
Post your comments