Global block

bissplus@gmail.com

Global Menu

സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ജിഫ്‌സ്റ്റോറിനെ പെപ്പര്‍ടാപ്പ് സ്വന്തമാക്കി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ പിറവിടെയുത്ത എം-കൊമേഴ്‌സ്  കമ്പനിയായ ജിഫ്‌സ്റ്റോര്‍ ഇനി ഓണ്‍ലൈന്‍ ഗ്രോസറി വിതരണ കമ്പനിയായ പെപ്പര്‍ടാപ്പിന് സ്വന്തം.   ഒരു ലക്ഷത്തോളം രജിസ്‌റ്റേര്‍ഡ് ഉപയോക്താക്കളുള്ള ജിഫ്‌സ്റ്റോര്‍ മൊബൈല്‍ആപ്പ് വഴി ഓഡര്‍ചെയ്യുന്ന പലചരക്കുകള്‍ 90 മിനിറ്റില്‍ ഉപയോക്താവിന് എത്തിക്കുന്ന രീതിയിലാണു പ്രവര്‍ത്തിച്ചിരുന്നത്. 

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ടോപ്പ് 20 ആപ്പുകളിലേക്ക് ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ ജിഫ്‌സ്റ്റോര്‍ ആപ്പിനെ തെരഞ്ഞെടുത്തിരുന്നു. 2014ലെ ഇന്ത്യയില്‍നിന്നുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഗൂഗിള്‍ ഡെവലപ്പര്‍ഗ്രൂപ്പും ജിഫ്‌സ്റ്റോര്‍ ആപ്പിനെ തെരഞ്ഞെടുത്തിരുന്നു.

ഇന്ത്യയിലെ സംരംഭകകാലാവസ്ഥ അതിവേഗം അഭിവൃദ്ധി കൈവരിക്കുകയാണെന്ന് സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് മെന്ററും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുന്‍പ് സിലിക്കണ്‍ വാലിയില്‍ മാത്രം സാധ്യമായിരുന്ന ഏറ്റെടുക്കലുകള്‍ അടക്കം ഇപ്പോള്‍ ഇന്ത്യയിലും സാധ്യമാകുന്നു. സ്റ്റാര്‍ട്ടപ്പ് അനുഭവപരിചയമുള്ള യുവപ്രതിഭകള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഫ്‌സ്റ്റോര്‍ ടീമിനെ അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്‌ടോബര്‍ 2013ലാണ് ജിഫ്‌സ്റ്റോര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിനുശേഷം ബംഗലൂരുവിലെക്കു ചേക്കേറിയ കമ്പനി 120 സൂപ്പര്‍മാര്‍ക്കറ്റുകളുടെ പങ്കാളിത്തമുള്ള വിതരണശൃംഖലയായി വളര്‍ന്നു. ഷമീല്‍ അബ്ദുള്ള, സതീഷ് ബസവരാജ്, അശ്വിന്‍ രാമചന്ദ്രന്‍, സന്ദീപ് ശ്രീനാഥ് എന്നിവരാണ് ജിഫ്‌സ്റ്റോറിന്റെ സ്ഥാപകര്‍. ജിഫ്‌സ്റ്റോറിന്റെ നാല്‍പ്പതംഗ സംഘം ഇനി പെപ്പര്‍ടാപ്പിന്റെ ബംഗലൂരു, ഗുര്‍ഗാഒണ്‍ കേന്ദ്രങ്ങളില്‍  പ്രവര്‍ത്തിക്കും. യുവ സംരംഭകരെ പരിശീലിപ്പിക്കാനായി ഷമീല്‍ അബ്ദുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായും സേവനം നടത്തും.

Post your comments