Global block

bissplus@gmail.com

Global Menu

കല്യാണ്‍ ജ്വല്ലേഴ്സ് പരസ്യത്തിൽ ജയാ ബച്ചനും ​

കൊച്ചി: കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ ​അമിതാഭ് ​ബച്ചനൊപ്പം ഇനി ജയ ബച്ചനെയും കാണാം . കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ മുദ്ര ആഭരണ​ ​ശേഖരത്തിന്റെ പരസ്യത്തിലാണ് ബച്ചന്റെ ഭാര്യയും ബോളിവുഡ്  താരവുമായിരുന്ന ജയ ബച്ചൻ പ്രത്യക്ഷപെടുന്നത് . ഇതോടെ ബച്ചൻ കുടുംബത്തിൽ നിന്ന് മൂന്നാമതൊരാൾ കൂടി കല്യാണിനൊപ്പം കൈകോർക്കുകയാണ്. അമിതാഭ് ബച്ചനും മരുമകൾ ഐശ്വര്യ റായിയും നേരത്തെ തന്നെ കല്യാണിന്റെ ബ്രാൻഡ് അംബാസഡർമാരാണ്.

ജയ ബച്ചനെ ബ്രാൻഡ് അംബാസഡറാക്കിയതിലൂടെ ബച്ചൻ കുടുംബവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സാധിച്ചതായി  കല്യാൺ ജ്വല്ലേഴ്‌സ്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്  കല്യാണരാമൻ അഭിപ്രായപെട്ടു .

രാജ്യത്തെ മികച്ച ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്‌സിനൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയ പറഞ്ഞു. അതുപോലെ ജയയുമായി സ്‌ക്രീനിൽ വീണ്ടും ഒരുമിച്ചെത്താൻ കഴിഞ്ഞ​ത് വളരെ ​സന്തോഷമുണ്ടാക്കുന്നുവെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

ഇന്ത്യയുടെ പാരമ്പര്യ മുദ്രയുള്ള പരമ്പരാഗത ആഭരണങ്ങളാണ്  പുതിയ ശേഖരത്തിലുള്ളത്. ചോക്കേഴ്‌സ്, നീളം കൂടിയതും കുറഞ്ഞതുമായ നെക്ലേസുകൾ, വളകൾ, കമ്മലുകൾ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത. വിവാഹാവസരങ്ങൾക്കുപയോഗിക്കാൻ കഴിയുന്ന പരമ്പരാഗതവും നൂതനവുമായ ആഭരണങ്ങളോടൊപ്പം  നാനൂറ്‌ ഗ്രാം വരെയുള്ള ആഭരണങ്ങൾ ഈ ശേഖരത്തിലുണ്ട്.

​​

 

Post your comments