Global block

bissplus@gmail.com

Global Menu

'കണക്ടഡ് ഷീ കാന്‍' - വോഡഫോണ്‍ അന്താരാഷ്ട്ര വനിതാ വാരാഘോഷത്തിനു തുടക്കം

കൊച്ചി: ധനകാര്യ ഉള്‍പ്പെടുത്തല്‍, ആരോഗ്യം മെച്ചപ്പെടുത്തല്‍, ക്ഷേമപരിപാടികള്‍, നൈപുണ്യ വികസനം, സംരംഭകത്വ വികസനം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതികളോടെ വോഡഫോണ്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു.

 മാര്‍ച്ച് ആറു മുതല്‍ 10 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ ആഘോഷപരിപാടി വോഡഫോണ്‍  ഇന്ത്യ  'കണക്ടഡ് ഷീ കാന്‍' എന്നു പേരിലാണ് സംഘടിപ്പിക്കുന്നത്.  

കരിയറില്‍നിന്നു മാറി നില്‍ക്കുന്ന സ്ത്രീകള്‍ക്കായി റീകണക്ട്, നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുവാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്കായി ബോള്‍ട്രെഡ്, മൊബൈല്‍ നമ്പര്‍ പരസ്യമാക്കാതെ, പ്രൈവറ്റ് റീചാര്‍ജ് ചെയ്യാനുള്ള സഖി പദ്ധതിയും, ഗ്രാമീണ സ്ത്രീകളെ ഇന്റര്‍നെറ്റ് ഉപോയോഗിക്കുന്നതിലൂടെ ജീവനോപാധി മെച്ചപ്പെടുത്താനുള്ള സ്മാര്‍ട്ട് സ്‌നേഹിതി, വിവിധ മേഖലകളില്‍ വിജയം നേടിയ 50 സ്ത്രീകളെ മറ്റുള്ളവര്‍ക്കു പ്രചോദനമായി അവതരിപ്പിക്കുന്ന വിമണ്‍ ഓഫ് പ്യൂവര്‍ വണ്ടര്‍ എന്നിവയാണ് വോഡാഫോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. 

 സ്ഥാപനത്തിനകത്തും സമൂഹത്തിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്ത്  അവര്‍ക്കു ജോലി ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കുറെ വര്‍ഷങ്ങളായി വോഡഫോണ്‍. വോഡഫോണ്‍ ഇന്ത്യയുടെ ജോലിക്കാരില്‍ പതിമൂവായിരത്തിലധികം സ്ത്രീകളാണ്.

''എല്ലാവര്‍ക്കും തുല്യാവസരം നല്‍കുന്ന തൊഴില്‍ദാതാവാണ് വോഡഫോണ്‍. വനിത പ്രഫഷണലുകളെ ആകര്‍ഷിക്കാനും അവര്‍ക്ക് ജോലി സ്ഥലത്ത് തിളങ്ങാനും കഴിയുംവിധമുള്ള അന്തരീക്ഷം സൃഷ്ടിച്ച അടിത്തറയിലാണ് വോഡഫോണിന്റെ വൈവിധ്യവത്കരിച്ച ഈ യാത്ര കെട്ടിപ്പടുത്തിരിക്കുന്നത്. തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരുടെ  തൊഴില്‍ സ്ഥലത്തെ വിജയവും അവരുടെ സംഭാവനയും ആഘോഷിക്കുന്നതിന്റെ ഭാഗമായി 'കണക്ടഡ് ഷീ കാനു'മായി ബന്ധിപ്പിച്ച് വിവിധ പരിപാടികള്‍  സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതീവ ചാരിതാര്‍ത്ഥ്യമുണ്ട്,'' വോഡഫോണ്‍ ഇന്ത്യ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ സുവമോയി റോയി അറിയിച്ചു.

കമ്പനിയുടെ ജോലിക്കാരില്‍ വനിതകളുടെ സാന്നിധ്യം 2013-14-ലെ 14 ശതമാനത്തില്‍നിന്നു 2016-17-ല്‍ 22 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നാലുവര്‍ഷത്തിനുള്ളിള്‍ എട്ടു ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. 2013-ല്‍ 38 ശതമാനം വനിതകളെയാണ് റിക്രൂട്ട് ചെയ്തതെങ്കില്‍  ഇപ്പോഴത് 50 ശതമാനത്തിലധികമായിട്ടുണ്ട്.

മാത്രവുമല്ല മിഡില്‍, സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള സ്ത്രീകളുടെ എണ്ണം 2013-ലെ 10 ശതമാനത്തില്‍നിന്ന് 16 ശതമാനത്തിലേക്ക് ഉയര്‍ന്നു. അതായത് 836 സീനിയര്‍ മാനേജര്‍മാരില്‍ 135 പേര്‍ സ്ത്രീകളാണ്. കമ്പനി രാജ്യത്തൊട്ടാകെ 40 ഏയ്ഞ്ചല്‍ സ്റ്റോറുകള്‍ നടത്തിവരുന്നുണ്ട്. ഇവ പൂര്‍ണമായും സ്ത്രീകളാണ് നടത്തുന്നത്.

Post your comments