Global block

bissplus@gmail.com

Global Menu

മാരുതി റിറ്റ്സ് ഉൽപ്പാദനം അവസാനിപ്പിച്ചേക്കും

മുംബൈ: ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി അവരുടെ കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്സിന്റെ ഉൽപ്പാദനം നിർത്തുന്നു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ  കണക്കു പ്രകാരം കഴിഞ്ഞ രണ്ടു മാസമായി മാരുതി റിറ്റ്സ് മോഡലിന്റെ ഒരു വാഹനം പോലും നിർമ്മിച്ചിട്ടില്ല .റിറ്റ്സിനെ പിൻവലിച്ച് ആ സ്ഥാനത്തേക്ക്  കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്നിസിനെ കൊണ്ടുവരാനാണ് മാരുതി പദ്ധതിയിടുന്നത് .

ആഗസ്തില്‍ 3035,സെപ്തംബറില്‍ 2515, ഒക്ടോബറില്‍ 5 യൂണിറ്റ് എന്നിങ്ങനെയായിരുന്നു അവസാന മാസങ്ങളിലെ റിറ്റ്‌സിന്റെ വില്‍പ്പന. മാരുതിയുടെ മറ്റ്  വാഹനങ്ങളുടെ വിൽപ്പനയുമായി താരത്മ്യം ചെയ്യു മ്പോൾ  റിറ്റ് സിന്റെ  വിൽപ്പന വളരെ കുറവാണ് .

2009-ല്‍ വിപണിയിലെത്തിയ റിറ്റ്സിന്  ഇന്ത്യൻ വാഹന വിപണിയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിച്ചില്ല . 2500 മുതൽ 3000 യുണിറ്റുകൾ വരെയായിരുന്നു റിറ്റ് സിെൻറ പ്രതിമാസ വിൽപന.

എന്നാല്‍ നിര്‍മാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.  ഇഗ്നീസിനൊപ്പം ബലേനോ ആര്‍എസ്, സ്വിഫ്റ്റിന്റെ പുതിയ മോഡൽ എന്നിങ്ങനെ  രണ്ട് വാഹനങ്ങൾ കൂടി  മാരുതിയിൽ നിന്നും പുറത്തിറങ്ങാൻ ഉണ്ട് . 

Post your comments