Global block

bissplus@gmail.com

Global Menu

നിസാന്റെ ആറാം തലമുറ ജിടി-ആര്‍ നവംബര്‍ 9ന് എത്തുന്നു

ന്യൂഡൽഹി : നിസാന്‍ ജിടി-ആര്‍  നവംബര്‍ 9ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും .

നിസാന്‍ ജിടി-ആറിന്‍റെ ആറാം തലമുറ വാഹനമാണ് വിപണിയിലേക്ക് എത്തുന്നത്. 

ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ ഏഴു നിറങ്ങളിള്‍ കാർ ഇന്ത്യയിൽ ലഭ്യമാകും. 6 സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ജിടിആറിലുള്ളത്.

നൂതന സാങ്കേതിക വിദ്യയോടു കൂടിയ 3.8 ലീറ്റർ വി സിക്സ് 24 വാൽവ് ഇരട്ട ടർബോചാർജ്‍ഡ് എൻജിനാണ് ജി ടി-ആറിന് കരുത്ത് പകരുന്നത് .

570 പിഎസ് കരുത്തും 637 എൻഎം ടോർക്കും ഈ എൻജിൻ നൽകുന്നു . ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്പോര്‍ട്സ് കാറാണ് നിസാന്‍ ജിടി-ആര്‍.നിസാന്‍ മോട്ടോഴ്‌സ് യൂറോപ്പില്‍ അവതരിപ്പിച്ച പ്രീമിയം എഡിഷന്‍ മോഡലാകും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക.

1.90 കോടി രൂപയാണ്  ജിടി-ആറിന്റെ ഇന്ത്യൻ വിപണിയിലെ വില. 25 ലക്ഷം രൂപയാണ് ബുക്കിംഗിന് നല്‍കേണ്ടത്.

Post your comments