Global block

bissplus@gmail.com

Global Menu

ഹോണ്ട 'കോമ്പി ബ്രേക് സിസ്റ്റം' വമ്പൻ ഹിറ്റ്

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍  ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ അതുല്യ ബ്രേക്കിംഗ് സാങ്കേതിക വിദ്യയായ 'കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസര്‍'  സംവിധാനം ഉപയോഗിച്ചുള്ള ഇരു ചക്രവാഹനങ്ങളുടെ എണ്ണം ഇന്ത്യയില്‍  ഒരു കോടി കവിഞ്ഞു.

ഇപ്പോള്‍ അഞ്ച് ഓട്ടോമാറ്റിക് സ്കൂട്ടറുകളിലും നാല് മോട്ടോര്‍ സൈക്കിളുകളിലും കോമ്പി ബ്രേക്ക് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായി (2009-ല്‍) 'കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസര്‍' അവതരിപ്പിച്ച കമ്പനിയാണ് ഹോണ്ട.

"ഈ ബ്രേക്കിംഗ് സംവിധാനം ഒരു കോടി ഇന്ത്യന്‍ കുടുംബങ്ങളുടെ  വിശ്വാസം ആര്‍ജിച്ചിരിക്കുകയാണ്" കമ്പനിയുടെ  പുതിയ സാങ്കേതികവിദ്യ പിന്നിട്ട നാഴികക്കല്ലു വിശദീകരിച്ചുകൊണ്ടു കമ്പനിയുടെ പ്രസിഡന്‍റും സിഇഒയുമായ കേതാ മുരാമത്സു പറഞ്ഞു.

"ഇരുചക്ര വാഹന ഉടമകള്‍ക്കു ഏറ്റവും പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതില്‍ മുന്നില്‍നിന്നു നയിക്കുന്നത് ഹോണ്ടയാണ്. ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ സിസ്റ്റം, എയര്‍ബാഗ് സിസ്റ്റം തുടങ്ങിയ മോട്ടോര്‍ സൈക്കിളില്‍ ആദ്യമായി അവതരിപ്പിച്ചത് ഹോണ്ടയാണ്. ഐഡില്‍ സ്റ്റോപ് സിസ്റ്റം പോലുള്ള അഡ്വാന്‍സ്ഡ് സാങ്കേതിക വിദ്യ 15 വര്‍ഷം മുമ്പ് ഹോണ്ട അവതരിപ്പിച്ചതാണ്.

കോമ്പി ബ്രേക്ക് സിസ്റ്റം വിത്ത് ഇക്വലൈസര്‍ അവതരിപ്പിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞു. ഇത് ഇപ്പോള്‍ ~ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍  കൊണ്ടുവരുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്" മുരാമത്സു കൂട്ടിച്ചേര്‍ക്കുന്നു.

വെറും ഏഴുവര്‍ഷത്തിനുള്ളില്‍ ഒരു കോടി   ഇന്ത്യന്‍ വീടുകളില്‍ ഹോണ്ടയുടെ ഈ സാങ്കേതികവിദ്യ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിളിന്‍റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പാരമ്പര്യ ബ്രേക്കിംഗ് സംവിധാനത്തെ അപേക്ഷിച്ച് ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സിസ്റ്റം വിത്ത് ഇക്വലൈസര്‍ വാഹനം നിര്‍ത്തുന്നതിനുള്ള അകലം കുറയ്ക്കുകയും ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്‍റെ സ്റ്റെബിളിറ്റിയും മെച്ചപ്പെടുത്തുന്നു. ബ്രേക്കിംഗ് സമയത്ത് മുമ്പിലും പുറകിലും ഒരേപോലെ ശക്തി പങ്കുവയ്ക്കുന്നു. ചുരുക്കത്തില്‍ ഏറ്റവും മികച്ച ബ്രേക്കിംഗ് അനുവഭവമാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഹോണ്ട് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിട്ടുള്ളത്.

Post your comments