Global block

bissplus@gmail.com

Global Menu

പണമിടപാടുകൾക്ക്‌ കേന്ദ്രസർക്കാർ നിയന്ത്രണം

ന്യൂഡൽഹി : മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകൾക്ക്‌ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു . മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് , ചെക്ക് തുടങ്ങിയവയിലൂടെ ആകുമ്പോൾ അനായാസം കണ്ടെത്താൻ സാധിക്കും എന്നതിനാലാണ് ഇത്തരത്തിൽ ഒരു നടപടി .

കൂടാതെ രാജ്യത്ത് കള്ളപ്പണം തടയുകയെന്ന ലക്ഷ്യവും ഇതിലൂടെ കേന്ദ്ര സർക്കാർ ലക്‌ഷ്യം വയ്ക്കുന്നു .കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാൻ   സുപ്രീംകോടതി നിർദ്ദേശിച്ച  എസ്.ഐ.ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് പുതിയ നടപടി .

 കൈവശംവെക്കാവുന്ന പണത്തിന്റെ മൂല്യം പരമാവധി 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തണം എന്ന എസ്.ഐ.ടി സംഘത്തിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 

വ്യാപാര-വാണിജ്യ മേഖലയില്‍ നിന്നുള്ള എതിര്‍പ്പിനെ തുടർന്നാണ് തീരുമാനം നീണ്ടുപോകുന്നത് . 20,000 രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകള്‍ക്ക് മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍, കാറുകള്‍ തുടങ്ങിയ വാങ്ങുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി അന്വേഷണസംഘം കണ്ടെത്തി .

Post your comments