Global block

bissplus@gmail.com

Global Menu

മൊബൈൽ ഡാറ്റ പ്ലാനുകൾ ഇനി 365 ദിവസവും

ന്യൂഡൽഹി : മൊബൈൽ ഇന്റർനെറ്റ് ഡാറ്റ പ്ലാനുകളുടെ കാലാവധി ഒരു വർഷമായി ഉയർത്തി.

മൊബൈൽ ഡാറ്റ പ്ലാനുകളുടെ കാലാവധി നിലവിൽ 90 ദിവസമായിരുന്നു ഇത് 365 ദിവസമായി ഉയർത്താനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ നിർദ്ദേശം.

ഒരു ഡേറ്റ ഓഫർ പ്രഖ്യാപിച്ചാൽ 90 ദിവസം മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ, അധിക ഡാറ്റ ഉണ്ടെങ്കിൽ അത് നഷ്ട്ടമാകുമായിരുന്നു. പുതിയ നിയമം വരുന്നതോടെ ഒരു വർഷം മുഴുവനും ഇതിന്റെ ഫലം  ഉപഭോക്താക്കൾക്ക് ലഭിക്കും .

ടെലികോം കൺസ്യൂമർ പ്രൊട്ടക്‌ഷൻ റഗുലേഷന്റെ (ടിസിപിആർ) പത്താം ഭേദഗതിയിലൂടെയാണു ട്രായ് പുതിയ ഇന്റർനെറ്റ് ഡാറ്റ പ്ലാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.ഇത്തരത്തിൽ ഒരു നിർദ്ദേശത്തോടെ കൂടുതൽ ഉപഭോക്താക്കളെ ഇന്റർനെറ്റ് വരിക്കാരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . 

മൊബൈൽ ഇന്റർനെറ്റ് സേവന രംഗത്ത് ശക്തമായ മത്സരം നിലനിൽക്കുമ്പോഴാണ് ട്രായ് മൊബൈൽ സേവന ദാതാക്കൾക്ക് ഇങ്ങനെ ഒരു നിർദ്ദേശം നൽകുന്നത് .

Post your comments