Global block

bissplus@gmail.com

Global Menu

സ്‌വൈപ് കണക്ട് പ്ലസ് സ്മാർട്ട് ഫോൺ 4,999 രൂപയ്ക്ക്

ന്യൂഡൽഹി: സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സ്‌വൈപ് ടെക്നോളജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കണക്ട് പ്ലസ് എന്ന പുതിയ സ്മാർട്ട് ഫോഫോൺ 4,999, രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് . 

720x1280 പിക്സൽ റെസല്യൂഷൻ ഉള്ള ഫോണിൽ 5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ ആണുള്ളത്. 1.2 ജിഗാ ഹെർട്സ് ക്വാഡ്കോർ പ്രോസസ്സർ ഉപയോഗിച്ചിരിക്കുന്ന ഫോണിൽ 2 ജി ബി റാമാണുള്ളത്. 16 ജിബി മെമ്മറി സ്റ്റോറേജുമുള്ള ഫോണിൽ മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

രണ്ട് സിം കാർഡുകൾ വരെ ഉപയോഗിക്കാവുന്ന സ്‌വൈപ്  കണക്ട് പ്ലസ് സ്മാർട്ട് ഫോണിൽ ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. എൽ ഇ ഡി ഫ്ലാഷ് ലൈറ്റോടുകൂടിയ 13എം.പി ബാക്ക് ക്യാമറയും, 5 എംപി  ഫ്രണ്ട് ക്യാമറയുമാണ്  കണക്ട് പ്ലസിനുള്ളത്. 3,000 എം എ എച്ച് ബാറ്ററി സ്റ്റോറേജ് ആണ് ഇതിന്റെ പ്രത്യേകത.

3ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി പി എസ് തുടങ്ങിയ സംവിധാനങ്ങളും സ്‌വൈപ്കണക്ട്  പ്ലസ് സ്മാർട്ട് ഫോൺ ഒരുക്കുന്നു.  കറുപ്പു നിറത്തിൽ മാത്രമാണ് സ്‌വൈപ്  കണക്ട്  പ്ലസ് വിപണിയിൽ എത്തിയിരിക്കുന്നത് . സ്നാപ്ഡീലിലൂടെ  സ്‌വൈപ്കണക്ട്  പ്ലസ്  സ്മാർട്ട് ഫോൺ വാങ്ങാവുന്നതാണ് .

Post your comments