Global block

bissplus@gmail.com

Global Menu

കേരള ഗ്രാമീണ്‍ ബാങ്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നു

കൊച്ചി : സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കേരള ഗ്രാമീണ്‍ ബാങ്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന് 50 ശതമാനവും, സംസ്ഥാന സർക്കാരിന് 15 ശതമാനവും കാനറാ ബാങ്കിന് 35 ശതമാനവും ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്.  

ടാബ്‌ലറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ അക്ഷയ കേന്ദ്രങ്ങളെയും, കുടുംബശ്രീയേയും കൂടി സംയോജിപ്പിച്ചായിരിക്കും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും കേരള ഗ്രാമീണ്‍ ബാങ്ക് പ്രവർത്തന വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത് .
 
ഈ വർഷം 20 ശാഖകൾ കൂടി തുറക്കുന്നതോടെ ബാങ്കിന്റെ ശാഖകളുടെ എണ്ണം 615 ആകും. ബാങ്കിന്റെ എല്ലാ ശാഖകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് സുതാര്യമായ രീതിയിൽ ഇടപാടുകൾ നടത്തുന്നതിന് 270 എടിഎമ്മുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 

നിലവിൽ ബാങ്കിന്റെ മൊത്തം ബിസ്സിനസ്സ് 25,000 കോടി രൂപ കവിഞ്ഞു. ഈ സാമ്പത്തിക വർഷം 30,000 കോടി രൂപയാണ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തിലെ ബാങ്കുകളുടെ ശരാശരി വായ്‌പ നിക്ഷേപം 70 ശതമാനത്തിൽ താഴെയാണ് എന്നാൽ ഗ്രാമീൺ ബാങ്കിന്റെത് 94 ശതമാനമാണ്. മൊത്തം വായ്പയുടെ 55 ശതമാനം കാർഷിക വായ്പ്പയ്ക്കും, 8 ശതമാനം വിദ്യാഭ്യാസ വായ്പ്പയ്ക്കുമാണ് ബാങ്ക് നീക്കിവച്ചിരിക്കുന്നത്.

Post your comments