Global block

bissplus@gmail.com

Global Menu

മുഖം മിനുക്കി ഓൾട്ടോ 800

ന്യു ഡൽഹി: മാരുതിയുടെ ഓൾട്ടോ 800 പുതിയ മാറ്റങ്ങളോടെ വിപണിയിൽ  എത്തുന്നു. പുതിയ ഹെഡ് ലാമ്പ്, ഗ്രില്ലുകൾ  എന്നിവ  ഉൾപ്പടെ  മുൻഭാഗങ്ങളിലും പിൻഭാഗങ്ങളിലും  ചെറിയ മാറ്റങ്ങളോടെയാണ്  ഓൾട്ടോ 800  എത്തുന്നത്‌ . 

 മാരുതി മുൻപ് പിൻവലിച്ച മോഡലായ  എ-സ്റ്റാറിന്റെ മുൻവശത്തിനോട്  സാദൃശ്യമുള്ള മുൻവശമായിരിക്കും ഓൾട്ടോ 800-ന്  ഇനി ഉണ്ടാവുക .  

പിൻഭാഗത്ത് ടെയിൽ ലാംബുകൾക്കും ബമ്പറിനുമാണ്  മാറ്റം വരുത്തിയിരിക്കുന്നത്. ഇത്  കൂടാതെ  കാറിന്റെ ഉൾഭാഗങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓൾട്ടോ കെ10 നോട്‌ സാമ്യമുള്ള  ഉൾഭാഗം തന്നെയായിരിക്കും ഇനി ഓൾട്ടോ 800-നും.

796 സിസി എഞ്ചിനാണു ഓൾട്ടോയിൽ ഉപയോഗിച്ചിരിക്കുന്നത്. 6000 ആർപിഎമ്മിൽ 47.65 പിഎസ് കരുത്തും 3500 ആർപിഎമ്മിൽ 69 എൻഎം ടോർക്കുമാണ് എൻജിൻ ശേഷി. ഫൈവ്-സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡലിലായിരിക്കും പുതിയ ഓൾട്ടോ എത്തുക.  എ എം ടി  ഉള്ള ഓട്ടോമാറ്റിക്ക് മോഡലും ഇറങ്ങുമെന്ന് സൂചനയുണ്ട്. 

രൂപത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും കാറിന്റെ വിലയിൽ മാറ്റം ഉണ്ടാകില്ല. 2.57 ലക്ഷം മുതൽ 3.78 ലക്ഷം വരെയായിരിക്കും  കാറിന്റെ എക്സ് ഷോറൂം വില .

 

 

Post your comments