Global block

bissplus@gmail.com

Global Menu

ഇനി ഫെവിക്വിക്ക് വെല്‍ഡ് പരീക്ഷിക്കാം

കൊച്ചി: പൊട്ടിപ്പോയ വസ്തുക്കളെ  പുതിയതുപോലെ ഒട്ടിച്ചു ചേര്‍ക്കാന്‍ സഹായിക്കുന്ന ഫെവിക്വിക്ക് വെല്‍ഡ് പശ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വിപണിയിലിറക്കി.

 ഫെവിക്വിക്ക് വെല്‍ഡില്‍ പ്രധാനമായി രണ്ടു ഭാഗങ്ങളാണുള്ളത്. ഫെവിക്വിക്കും ഗ്ലാസ് പൊടിയും. ഇവ രണ്ടും ചേര്‍ത്തു പൊട്ടിയ ഭാഗങ്ങള്‍ ഒട്ടിച്ചാല്‍ പാടുകള്‍ പോലുമില്ലാതെ ചേര്‍ന്നിരിക്കുമെന്നു മാത്രമല്ല, നല്ല ശക്തവുമാകും.

പൊട്ടിയ ഉപകരണങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോഴുണ്ടാകുന്ന ചെറിയ വിടവുപോലും നികത്തി ശക്തിപ്പെടുത്താന്‍ ഫെവിക്വിക്ക് വെല്‍ഡിനു സാധിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല ദീര്‍ഘനാള്‍ ഈടോടെ നില്ക്കുകയും ചെയ്യുന്നു.  കുപ്പിയില്‍ നീണ്ട കുഴല്‍ നല്കിയിട്ടുള്ളതിനാല്‍ പൊട്ടിയ ഭാഗങ്ങളില്‍ ഫെവിക്വിക്ക് വെല്‍ഡ് പുരട്ടുവാന്‍ എളുപ്പമാണ്. 

വളരെ വേഗം ഉണങ്ങുകയും ചെയ്യും. തുടര്‍ന്ന് ഒട്ടിച്ചുച്ചേര്‍ത്ത ഭാഗത്തെ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചു മിനുക്കുകകൂടി ചെയ്യുമ്പോള്‍ പൊട്ടിയ പാടുകള്‍പോലും അപ്രത്യക്ഷമാകും. മിച്ചമുള്ളതു ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കും. 

പ്ലാസ്റ്റിക്, ലോഹങ്ങള്‍, ഇലക്ട്രോണിക് പാര്‍ട്ടുകള്‍, സെറാമിക്, ഗ്ലാസ് തുടങ്ങിയ വിവിധ ഉത്പന്നങ്ങളില്‍ വിജയകരമായി ഫെവിക്വിക്ക് വെല്‍ഡ് ഉപയോഗിക്കാനാവുമെന്ന് പിഡിലൈറ്റ് ഇന്‍സ്ട്രീസ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് മെയിന്‍റനന്‍സ് പ്രസിഡന്‍റ് രാജേഷ് ജോഷി പറഞ്ഞു. പുതിയ ഉത്പന്നത്തിനു വ്യാപകമായ സ്വീകാര്യത ലഭിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പതിനഞ്ചുഗ്രാം ഗ്ലാസ് പൗഡര്‍, രണ്ടു ഗ്രാം ഫെവിക്വിക്ക് എന്നിവയടങ്ങിയ പാക്കിന് 25 രൂപയാണ് വില. പശ, സീലന്‍റ് വിപണിയിലെ മുന്‍നിര കമ്പനിയായ പിഡിലൈറ്റ് ഇന്‍സ്ട്രീസ്  പെയിന്‍റ് കെമിക്കല്‍സ് തുടങ്ങിയ വൈവിധ്യമായ ആര്‍ട്ട് മെറ്റീരിയല്‍ വരെ പുറത്തിറക്കുന്നു. 

Post your comments