Global block

bissplus@gmail.com

Global Menu

സ്റ്റീൽ റിംങ് , സ്റ്റീൽ ഹുക്ക് നിർമ്മാണം- ബൈജു നെടുങ്കേരി

കേരള സംരംഭകത്വ വർഷാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ  നവസംരംഭകർക്കുള്ള ആദ്യഘട്ട പരിശീലന പരിപാടികൾ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. വരും തലമുറകളുടെ നിലനിൽപ്പിന് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പുതീയ അതിജീവന മാതൃകയായി സംരംഭകത്വമാണ് കേരളം മുന്നോട്ട് വയ്ക്കുന്ന അതിജീവന മാതൃക.  സാക്ഷരതായഞ്ജവും ജനകീയാസൂത്രണവും പോലെ  പൊതുജന പങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന ഒന്നാണ് സംരംഭകത്വ വർഷാചരണം. സംരംഭക സൗഹൃദ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ബഹുമുഖ പരിപാടികൾ രൂപപ്പെടുത്തുകയും സമയ ബന്ധിതമായി നടപ്പാക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുംവഴി വർഷങ്ങളായി ചിലയിടങ്ങളിലെങ്കിലും സംരംഭകരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തമ്മിൽ   നിലനിന്നിരുന്ന സംഘർഷങ്ങൾക്കാണ് അറുതിയാകുന്നത്.  
കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭങ്ങളും വീടുകളിൽ ആരംഭിക്കാൻ കഴിയുന്ന നാനോ സംരംഭങ്ങളും കേരളത്തിന്റെ സംരംഭകത്വ മേഖലയുടെ വരുംകാല പ്രതീക്ഷകളാണ്.  മറ്റ് വ്യവസായങ്ങളുടെ ആയാസം കുറക്കുന്ന തരത്തിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളും സേവനങ്ങളും നൽകുന്ന സാറ്റലൈറ് യൂണീറ്റുകൾക്കും വലീയ സാധ്യത നിലനിൽക്കുന്നുണ്ട്
സ്റ്റീൽ റിംഗുകളും ഹുക്കുകളും
--------------
നിർമ്മാണ മേഖലയിൽ ധാരാളമായി ആവശ്യമുള്ള ഉല്പന്നങ്ങളാണ് റിംഗുകളും ഹുക്കുകളും. കോളം,ബീം എന്നിവയുടെ നിർമ്മാണങ്ങൾക്ക് കന്പികളെ ചേർത്ത് നിർത്തി ബലം വർദ്ധിപ്പിക്കുന്നതിനാണ് റിംഗുകൾ ഉപയോഗിക്കുന്നത്. പരിചയസന്പന്നരായ തൊഴിലാളികൾ കൈപ്പണിയായ് ഇരുന്പു ലിവറുകൾ ഉപയോഗിച്ചാണ് റിംഗുകൾ നിർമ്മിച്ചിരുന്നത്. ഇത് കൂടുതൽ ജോലിഭാരം വർദ്ധിപ്പിക്കുകയും വേതന ഇനത്തിൽ നൽകേണ്ട പണച്ചിലവ് അധികമാകുകയും ചെയ്തിരുന്നു. ടി പ്രശ്‌നത്തിനുള്ള പരിഹാരമാണ് റ്റി. എം .റ്റി റിംഗുകൾ നിർമ്മിച്ച് ഉപയോഗിക്കാൻ പാകത്തിൽ വിപണിയിലെത്തിക്കുക എന്നുള്ളത്. 10 x10 , 15 x 10, 20x10, 20x15, 15x30, 15x35,15x40, 15x45, 15x15 തുടങ്ങിയ അളവുകളിലാണ് സാധാരണയായി വിപണിയിൽ ആവശ്യക്കാരുള്ളത്. വലിയ നിർമ്മാണ സൈറ്റുകളിൽ നിന്ന് ഓർഡർ എടുത്ത് അവർക്ക് ആവശ്യമുള്ള അളവുകളിലും നിർമ്മിച്ച് നൽകാവുന്നതാണ്. 8mm റ്റി. എം. റ്റി സ്റ്റീൽ ബാറുകളാണ് റിംഗുകളുടെ നിർമ്മാണത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇരുന്പു കന്പിയുടെ തൂക്കത്തിന് വിലയും കൂടാതെ ഓരോ റിംഗിനും 2 രൂപ അധികവും വാങ്ങിയാണ് വില്പന.
ഫാൻ , ഷേയ്ഡ്, ഊഞ്ഞാൽ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹുക്കുകളും വിപണിയിൽ ഡിമാന്റുള്ള ഉൽപന്നങ്ങളാണ്. റ്റി. എം.റ്റി ബാറുകൾ ഉപയോഗിച്ചും സ്റ്റീൽ കന്പികൾ ഉപയോഗിച്ചും ഹുക്കുകൾ നിർമ്മിക്കാം.
മാർക്കറ്റിങ്
-----
കടകൾ,ഹാർഡ്വെയർ കടകളും, കന്പി സിമെന്റ് വില്പന കേന്ദ്രങ്ങളുമാണ് പ്രധാനമായും ആശ്രയിക്കാവുന്ന വില്പന കേന്ദ്രങ്ങൾ. കൂടാതെ വൻകിട നിർമ്മാണ സൈറ്റുകളിൽ നിന്ന് നേരിട്ട് ഓർഡറുകൾ സ്വീകരിച്ച് ആവശ്യാനുസരണം നിർമ്മിച്ച് നൽകുകയുമാകാം. ബ്രാന്റിംഗും, മാർക്കറ്റിങും ആവശ്യമില്ലാത്ത ചെറുകിട സംരംഭം സ്വന്തമായി തൊഴിലും വരുമാനവും പ്രധാനം ചെയ്യുന്ന ഒന്നാണ്.

നിർമ്മാണ രീതി

റ്റി.എം.റ്റി സ്റ്റീൽ ബാറുകളുടെ കട്ടിംഗിനും ബെൻഡിംഗിനും സഹായിക്കുന്ന ചെറുകിട യന്ത്രങ്ങളാണ് ഈ സംരംഭത്തിൽ ഉപയോഗിക്കുന്നത്.  റ്റി.എം.റ്റി സ്റ്റീൽ ബാറുകൾ വാങ്ങി കട്ടിംഗ് യന്ത്രത്തിൽ ആവശ്യമായ നീളത്തിൽ മുറിച്ചെടുക്കും. 20 കന്പികൾ ഒരേ സമയം മുറിച്ചെടുക്കാൻ കഴിയും. തുടർന്ന് ബെൻഡിംഗ് യന്ത്രത്തിൽ ആവശ്യമായ അളവുകളിൽ വളച്ചെടുക്കും.

മൂലധന നിക്ഷേപം

(പ്രതിദിനം 1700 റിംഗുകൾ വരെ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങൾ )
കട്ടിംഗ് യന്ത്രം   -  1,30,000
ബെൻഡിംഗ് യന്ത്രം - 1,25,000
ആകെ - 2,55,000

പ്രവർത്തന വരവ് ചിലവ് കണക്ക് (പ്രതിദിനം )

റ്റി.എം.റ്റി സ്റ്റീൽ ബാറുകൾ തൂക്ക വിലയ്ക്കാണ് വാങ്ങുന്നതും വിൽക്കുന്നതും. വിപണി വിലകൾ ഏറ്റക്കുറച്ചിലുകൾക്കു വിധേയമാണ്. നിലവിലുള്ള വില ആധാരമാക്കിയാണ് വാങ്ങലും വില്പനയും. റിംഗുകളാക്കി നൽകുന്‌പോൾ മൂല്യവർദ്ധിത സേവനത്തിനുള്ള വേതനമാണ് ലഭിക്കുക.

വരവ്

പ്രതിദിനം  1700 റിംഗ് X 2.50 = 4250.00

ചിലവ്

തൊഴിലാളി വേതനം -1000.00
ലാഭം -3250.00

യന്ത്രങ്ങളും പരിശീലനം

റ്റി.എം.റ്റി സ്റ്റീൽ റിംഗുകളുടെ നിർമ്മാണത്തിനുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.
ഫോൺ നമ്പർ 0485- 2999990

ലൈസൻസ് സബ്സിഡി

ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ നേടി സംരംഭം ആരംഭിക്കാം. മൂലധന നിക്ഷേപത്തിന് ആനുപാദികമായി  സബ്സിഡി ലഭിക്കും.

സബ്സിഡി വായ്പാ സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇന്റേൺ വഴിയും വ്യവസായ ഓഫീസുകൾ വഴിയും ലഭ്യമാണ്.

Post your comments