Global block

bissplus@gmail.com

Global Menu

നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ

ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവിന്റെ കേന്ദ്രം കെട്ടിപ്പടുക്കുന്നതിനും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിലെ നൂതന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും. വെല്ലുവിളി നിറഞ്ഞ ഒരു മൾട്ടി ഡിസിപ്ലിനറി സമീപനത്തിലൂടെ എഞ്ചിനീയറിംഗ് തത്വങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് വിദ്യാർത്ഥികൾക്ക് നൽകുവാനുമാണ് എൻസിഇആർസി ഇദംപ്രഥമമായി ലക്ഷ്യമിടുന്നത്. വ്യാവസായിക ലോകത്തിന്റെ വെല്ലുവിളികളെക്കുറിച്ച് തങ്ങളുടെ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഗവേഷണം, സ്‌കോളർഷിപ്പ്, സർഗ്ഗാത്മകത, നവീകരണം, പ്രൊഫഷണൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

 

 

 

രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ക്രിയാത്മകമായ സംഭാവന നൽകാൻ കഴിയുന്ന അക്കാദമികമായും  തൊഴിൽപരമായും ധാർമ്മികമായും മികച്ചുനിൽക്കുന്ന യഥാർത്ഥ പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന സ്ഥാപനമാണ് നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ. NAAC അംഗീകൃതവും ISO 9001-2015 സർട്ടിഫിക്കറ്റുള്ളതുമായ കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്,മെക്കാട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിംഗം, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോ്രണിക്‌സ് എൻജിനീയറിംഗ് തുടങ്ങി ബി.ടെക്കിൽ പ്രൊഫഷണൽ കോഴ്സുകളുടെ ഒരു ശൃംഖല തന്നെയുണ്ട്.  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സൈബർ സെക്യൂരിറ്റി, എനർജി സിസ്റ്റംസ്്, വിഎൽഎസ്‌ഐ ഡിസൈൻ തുടങ്ങിയ എം.ടെക് കോഴ്‌സുകളുമുണ്ട്. ഗ്രീൻ സോണുളള പരിസ്ഥിതി സൗഹൃദക്യാമ്പസ്, ഇലക്ട്രോണിക്‌സ് ലബോറട്ടറികൾ, കമ്പ്യൂട്ടർ സയൻസ് ലബോറട്ടറികൾ, ലാംഗ്വേജ് ലാബ് തുടങ്ങി സുസജ്ജവും നവീകരിച്ചതുമായ ലബോറട്ടറികൾ, പുസ്തകങ്ങളുടെ സമൃദ്ധമായ ശേഖരമുള്ള ആധുനിക ലൈബ്രറി, മികച്ച സജ്ജീകരണങ്ങളുള്ള ക്ലാസ് മുറികൾ, കോൺഫറൻസ് റൂം, ഫാക്കൽറ്റി ക്യാബിനുകൾ, ട്യൂട്ടോറിയൽ റൂമുകൾ,  ഡ്രോയിംഗ് ഹാളുകൾ, ജിംനേഷ്യം, ബില്യാർഡ്‌സ് റൂം, അമ്പതോളം ബസുകൾ, സബ്സിഡിയുള്ള കാന്റീനുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽസൗകര്യം, വൈ-ഫൈ കണക്റ്റിവിറ്റി തുടങ്ങി മികച്ച അടിസ്ഥാനസൗകര്യങ്ങളും കോളേജിന്റെ പ്രത്യേകതയാണ്.  ഉയർന്ന പ്രൊഫഷണൽ-അക്കാദമിക് യോഗ്യതയും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള മികച്ച അനുഭവപരിചയവുമുള്ള ഫാക്കൽറ്റികളാണ് ഡിപ്പാർട്ട്മെന്റുകളെ നയിക്കുന്നത്. കോളേജ് സ്ഥിരമായി അന്താരാഷ്ട്ര സെമിനാറുകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സാങ്കേതിക പ്രദർശനങ്ങൾ, മോട്ടോർ-എക്സ്പോസ്, എൻ-സൈറ്റ്, ബ്ലൂം, വാർഷിക സാംസ്‌കാരിക ഫെസ്റ്റ്, എൻസിസി, എൻഎസ്എസ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. അതുവഴി വിദ്യാർത്ഥികളുടെ അക്കാദമിക് മികവും പ്രവർത്തനപരിചയവും മികവുറ്റതാക്കുന്നു.
നിള നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ (NCERC), സ്വകാര്യമേഖലയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പരിശീലനത്തിനും പുതിയ മാനം നൽകിയ എഞ്ചിനീയറിംഗ് കോളേജാണ്. എഞ്ചിനീയറിംഗ്, ഗവേഷണം എന്നിവയിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ എൻസിആർസി പ്രതിജ്ഞാബദ്ധമാണ്. നിലവിൽ മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. 8500 പേരാണ് ഇതിനകം ഇവിടെനിന്ന് പഠിച്ചിറങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ  എൻസിആർസി കേരളത്തിലെ ഏറ്റവും മികച്ച സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി വളർന്നു കഴിഞ്ഞു.
ദർശനം
നാളെയുടെ നേതാക്കളെയും വിദ്യാഭ്യാസത്തിന്റെ മികവിലൂടെ മാറ്റത്തിന് ഉത്തേജകമാകേണ്ട യഥാർത്ഥ പൗരന്മാരെയും വാർത്തെടുക്കുക.
ദൗത്യം
എഞ്ചിനീയറിംഗിലും ഫ്രോണ്ടിയർ ടെക്നോളജിയിലും പഠനത്തിലും ഗവേഷണത്തിലും മികവിന്റെ കേന്ദ്രമായി മാറാനും സാങ്കേതികമായി കഴിവുള്ള ധാർമ്മികത, സമഗ്രത, സാമൂഹിക പ്രതിബദ്ധത എന്നീ ഗുണങ്ങളോടുകൂടിയ പൗരന്മാരെ വാർത്തെടുക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക. വിദ്യാർത്ഥികളെ അത്യാധുനിക സാങ്കേതിക പരിജ്ഞാനം സ്വാംശീകരിക്കാനും അച്ചടക്കവും സംസ്‌കാരവും ആത്മീയതയും ഉൾക്കൊള്ളാനും അവരെ സാങ്കേതിക വിദഗ്ദ്ധരും സമർപ്പിതരായ ഗവേഷണ ശാസ്ത്രജ്ഞരും, രാജ്യത്തിന്റെ വികസനത്തിൽ പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും കിരണങ്ങൾ പരത്താൻ കഴിയുന്ന  ബൗദ്ധിക സമൂഹമായും വാർത്തെടുക്കുക.
ലക്ഷ്യങ്ങൾ
ശോഭനമായ ഒരു ലോകത്തിനായി സാമൂഹിക പരിവർത്തനത്തിന് തുടക്കമിടാൻ കഴിയുന്ന സാങ്കേതികമായി കഴിവുള്ള എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ വാർത്തെടുക്കുക.
അക്കാദമിക് കാര്യങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് ഗവേഷണവും പഠനവും സുഗമമാക്കുക
വ്യാവസായിക ലോകത്തിന്റെ വെല്ലുവിളികളിലേക്ക് വിദ്യാർത്ഥികളെ തുറന്നുകാട്ടുന്നതിനും ക്ലാസ് റൂം, ലബോറട്ടറി പഠനത്തിനുപുറമെ പ്രായോഗിക പരിജ്ഞാനം കൊണ്ട് അവരെ സജ്ജരാക്കുന്നതിനും വ്യവസായം - ഇൻസ്റ്റിറ്റ്യൂട്ട് ഇടപെടൽ വികസിപ്പിക്കുക.
ഗവേഷണം, സംരംഭകത്വം, മാനേജ്‌മെന്റ്, ടെക്‌നോളജി എന്നിവയിൽ മികവ് കേന്ദ്രങ്ങൾ സൃഷ്ടിക്കുക.
സെന്റർ ഓഫ് എക്‌സലൻസിന്റെ പ്രവർത്തനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക.
വ്യവസായ ഇടപെടലുകളും കൺസൾട്ടൻസി സേവനങ്ങളും വർദ്ധിപ്പിക്കുക.
ശരിയായ ഫാക്കൽറ്റി ട്രെയിനിംഗ് എക്സലൻസ് സെന്ററും അധ്യാപകരുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷവും സ്ഥാപിച്ച് അധ്യാപനം മികവുറ്റതും കുറ്റമറ്റതുമാക്കുക
വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതത്തിൽ അക്കാദമിക്, സ്‌പോർട്‌സ്, കലകൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പഠന പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കുക.
ക്ലാസ് മുറികളിൽ ചിന്തിക്കുന്ന വിഷയങ്ങളുടെ ഒരു ഓൺലൈൻ ഡാറ്റാബേസ് സൃഷ്ടിക്കുക.
സമൂഹത്തിന് നൂതനവും ക്രിയാത്മകവുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന വിദ്യാർത്ഥികൾക്കും ഫാക്കൽറ്റികൾക്കും പ്രായോഗിക സൗകര്യങ്ങൾ സൃഷ്ടിക്കുക.

ഐഒടി ലാബ്

കാമ്പസിൽ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ലാബ്  സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുന്നതിനും നടപ്പിലാക്കുന്നതിനും സംരംഭകത്വ സെല്ലും മാനേജ്മെന്റും പ്രിൻസിപ്പലും ഒരുമിച്ച് പ്രവർത്തിച്ചു.നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനുകളുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ 2019-ൽ എൻസിഇആർസിയിൽ ഇന്റർനെറ്റ് ഓഫ് തിങ്സിൽ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുകയും ഇതിന്റെ അന്തിമഫലമെന്നനിലയിൽ ഐഒടി ലാബ് യാഥാർത്ഥ്യമാകുകയും ചെയ്തു. നാഷണൽ സയൻസ് ആൻഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ബോർഡ് (NSTEDB) ന്യൂഡൽഹിയും എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റിയൂഷനും ചേർന്നാണ് ഈ ഐഒടി ലാബ് സ്‌പോൺസർ ചെയ്തത്. Raspberry Pi, ARDUINO എന്നിവയിൽ പ്രോജക്ടുകൾ ചെയ്യാൻ വിദ്യാർത്ഥികൾക്ക് ലാബ് പ്രയോജനപ്പെടുത്താം. ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഐഒടി ലാബിൽ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നൽകുന്നു.

നെഹ്‌റുഗ്രൂപ്പിന് കീഴിലെ  സ്ഥാപനങ്ങളിൽ ചിലത്

 

നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ തിരുവില്വാമല, തൃശൂർ
(NAAC ന്റെയും NBAയുടേയും അംഗീകാരം, എഐസിടിഇ, ന്യൂഡൽഹി അംഗീകരിച്ചത് & എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്)
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി,                                              ടി.എം പാളയം, കോയമ്പത്തൂർ, തമിഴ്‌നാട്
(ന്യൂഡൽഹിയിലെ എഐസിടിഇ അംഗീകരിച്ചതും ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തതും)
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാളിയപുരം, കോയമ്പത്തൂർ, തമിഴ്‌നാട്
(NAAC, NBA, ന്യൂഡൽഹിയിലെ എഐസിടിഇ അംഗീകരിച്ചതും ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തതും)
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ടി.എം പാളയം, കോയമ്പത്തൂർ, തമിഴ്‌നാട്.
(ഒരു സ്റ്റാൻഡ് എലോൺ ബി- സ്‌കൂൾ, എഐസിടിഇ അംഗീകരിച്ചത്, ന്യൂഡൽഹി, അണ്ണാ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റഡ് )
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ടി.എം പാളയം, കോയമ്പത്തൂർ, തമിഴ്‌നാട്.
NAACന്റെ 'A' ഗ്രേഡുള്ള അംഗീകാരം, 2 (f) & 12 (B) എന്നിവയ്‌ക്കൊപ്പം UGC അംഗീകരിച്ചിരിക്കുന്നു & ഭാരതിയാർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു)
പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വാണിയംകുളം, പാലക്കാട്, കേരളം
(MCI അംഗീകരിച്ചതും KUHSൽ അഫിലിയേറ്റ് ചെയ്തതും, NABH പ്രീ അക്രഡിറ്റഡ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ)
നെഹ്റു കോളേജ് ഓഫ് നഴ്സിംഗ് വാണിയംകുളം, പാലക്കാട്, കേരളം
(INC, KNMC, & KUHS ൽ അഫിലിയേറ്റ് ചെയ്തത്                           അംഗീകരിച്ചത്)
നെഹ്റു കോളേജ് ഓഫ് ഫാർമസി,                           തിരുവില്വാമല, തൃശൂർ, കേരളം
(എൻബിഎ അംഗീകൃതം, എഐസിടിഇ അംഗീകരിച്ചത്, പിസിഐ ന്യൂഡൽഹി, ഡിഎംഇ കേരള & കെയുഎച്ച്എസുമായി അഫിലിയേറ്റ് ചെയ്തത്)
നെഹ്റു അക്കാദമി ഓഫ് ലോ,                          മംഗലം, പാലക്കാട്, കേരളം
(ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചതും കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും)
ആർക്കിടെക്ചറൽ കോളേജ്,                                         നെഹ്റു സ്‌കൂൾ ഓഫ് ആർക്കിടെക്ചർ                                                              കുനിയമുത്തൂർ, കോയമ്പത്തൂർ, തമിഴ്‌നാട്
(ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ചതും അണ്ണാ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തതും)
നെഹ്റു കോളേജ് ഓഫ് ആർക്കിടെക്ചർ        ലക്കിടി, പാലക്കാട്, കേരളം
(ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ചതും കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും)
എയറോനോട്ടിക്കൽ കോളേജ്,                                    നെഹ്രു കോളേജ് ഓഫ് എയറോനോട്ടിക്‌സ് & അപ്ലൈഡ് സയൻസസ്.
കുനിയമുത്തൂർ, കോയമ്പത്തൂർ, തമിഴ്‌നാട്
(DGCA, IATA ന്യൂഡൽഹി & അളഗപ്പ യൂണിവേഴ്സിറ്റിയുടെ സഹകരണ സ്ഥാപനം അംഗീകരിച്ചത്)
ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്,                  ലക്കിടി, പാലക്കാട്, കേരളം
(DGCA, ന്യൂഡൽഹി അംഗീകരിച്ചത്)
നെഹ്റു ഇൻഡസ്ട്രിയൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്. കുനിയമുത്തൂർ, കോയമ്പത്തൂർ, തമിഴ്‌നാട്
(ഡിഇടിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു)
നെഹ്റു എയർ റൈഫിൾ അക്കാദമി (എയർ റൈഫിൾ/പിസ്റ്റൾ ഷൂട്ടിംഗ് റേഞ്ച്) കുനിയമുത്തൂർ, കോയമ്പത്തൂർ, തമിഴ്‌നാട്
(തമിഴ്‌നാട് ഷൂട്ടിംഗ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തത്)  

 

Post your comments