Global block

bissplus@gmail.com

Global Menu

ഇന്ധന ഉദ്പാദനത്തിൽ സ്വയം പര്യാപ്തത? 50,000 കോടിയുടെ പദ്ധതിയുമായ് ഇന്ത്യ

ഇന്ത്യയില്‍ സ്വാഭാവിക പെട്രോളിയം ശേഖരം വളരെ കുറവാണ് എന്നത് കാരണം പെട്രോളിയം ഇന്ധനങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തയില്ലാത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ മൊത്തം അസംസ്‌കൃത എണ്ണയുടെ 82.8 ശതമാനവും ഇപ്പോള്‍ നമ്മള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. വലിയ ചെലവാണ് ഓരോ വര്‍ഷവും ഇതിന് വേണ്ടി വഹിക്കേണ്ടിവരുന്നത്.

എഥനോള്‍ എന്നാല്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ആണ്. സാധാരണ ഗതിയിലെ മദ്യത്തില്‍ കാണുന്ന അതേ ആല്‍ക്കഹോള്‍ തന്നെ. ഈ എഥനോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ജൈവ ഇന്ധനങ്ങളില്‍ ഒന്ന്. അത്തരം ഒരു ഇന്ധന സംസ്‌കാരത്തിലേക്ക് മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അസംസ്‌കൃത എണ്ണയ്ക്ക് വേണ്ടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഒരു ബൃഹദ് പദ്ധതിതാണ് ഒരുങ്ങുന്നത്. അമ്പതിനായിരം കോടിയാണ് ഇതിനായി ചെലവഴിക്കാന്‍ പോകുന്നത്. രാജ്യത്ത് എഥനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ഇത്.

Post your comments