കൊച്ചി: ബ്രോഡ്ബാന്റ് കണക്ഷന് നാലിരട്ടി വേഗം വർദ്ധിപ്പിച്ചുകൊണ്ട് ബിഎസ്എൻഎൽ ന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാൻ നിലവിൽ വന്നു. ബിഎസ്എൻഎൽ ഡാറ്റാ വണ്‍ എന്ന പേരിൽ നല്കിവരുന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ വേഗതയാണ് വർദ്ധിപ്പിച്ചത്.
ബിഎസ്എനലിന്റെ മൊബൈൽ ലാൻഡ്‌ലൈൻ ഉപയോക്താക്കൾ വൻ തോതിൽ സ്വകാര്യ സേവന ദാതാക്കളിലെക്കു മാറിക്കൊണ്ടിരിക്കുന്നത് തടയുന്നതിനും, ബിഎസ്എൻ എൽ ന്റെ ഇന്റർനെറ്റ് വേഗതക്കുറവിലുള്ള ഉപയോക്താക്കളുടെ പരാതി പരിഹരിച്ച് അവരെ തുടർന്നും നിലനിർത്തുന്നതിമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രോഡ്ബാന്റ് വേഗത കൂട്ടികൊണ്ടുള്ള പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത് .
ബി .ബി .ജി കോംബോ യു എൽ ഡി 990 എന്ന പ്ലാനിനു 2 എം ബി പി എസ് ഡൗണ്‍ലോഡ് സ്പീഡും 6 ജിബി ഇമെയിൽ സംഭരണശേഷിയും ഉണ്ട്. ബിഎസ്എൻഎലിന്റെ പുതിയ ബ്രോഡ്ബാന്റ് കണക്ഷൻ ലഭിക്കുന്നതിനു ബിബി എന്ന് ടൈപ് ചെയ്ത ശേഷം 51141, 940054141 എന്നീ നമ്പരിലേക്ക് എസ് .എം .എസ് അയക്കുകയോ കസ്റ്റമർ കെയറുമായി ബന്ധപെടുകയോ ചെയ്യാം.
Post your comments