Global block

bissplus@gmail.com

Global Menu

എയർ ഇന്ത്യയുടെ ബിഗ്‌ സെയിൽ ഓഫർ

ന്യു ഡൽഹി: കുറഞ്ഞ നിരക്കിലുള്ള യാത്രാ ടിക്കറ്റുകളുമായി  എയര്‍ ഇന്ത്യയുടെ 'ബിഗ്സെയിൽ ഓഫർ'. 

വിമാന യാത്രാ നിരക്കുകൾ കുറച്ച് കൊണ്ടുള്ള വിമാന കമ്പനികളുടെ മത്സരങ്ങൽക്കിടയിലാണ്   'ബിഗ്സെയിൽ ഓഫർ 'പ്രഖ്യാപനവുമായി എയർ ഇന്ത്യ എത്തിയിരിക്കുന്നത് . ഇംഫാൽ -ഗോഹട്ടി റൂട്ടിലേക്കുള്ള യാത്രക്ക് വെറും 799 രൂപ നിരക്കാണ് എയര്‍ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഗോഎയർ 691 രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരുന്നു . 

കൊച്ചി- ബാംഗ്ലൂർ, ബംഗ്ലൂർ -വിശാഖപട്ടണം, ഡൽഹി -വിശാഖപട്ടണം എന്നീ റൂട്ടുകളിലേക്കുള്ള യാത്രകൾക്ക്  999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗോവ ,പൂനെ എന്നിവിടങ്ങളിൽ  നിന്നും ബംഗ്ലൂറിലേക്ക് 1099 രൂപയുമാണ് നിരക്ക്.

ഈ റൂട്ടുകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്  ഓഫർ ആശ്വാസകരമാകും. 2016 മെയ് ഒന്നുമുതൽ 2017 ഫെബ്രുവരി വരെയുള്ള യാത്രകൾക്ക്  നവംബർ 29 വരെ 'ബിഗ്സെയിൽ ഓഫർ ' വഴി ബുക്ക് ചെയ്യാവുന്നതാണ് .

Post your comments