Global block

bissplus@gmail.com

Global Menu

കടുത്ത ചൂടില്‍നിന്ന് കാലികളെ രക്ഷിക്കാന്‍ തീറ്റയില്‍ ശ്രദ്ധിക്കണം: കേരള ഫീഡ്‌സ്

കടുത്ത ചൂടില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സ് ലിമിറ്റഡ് അറിയിച്ചു. അതികഠിനമായ  വേനല്‍ച്ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത്  സങ്കരയിനം പശുക്കളെയാണ്.  ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. 

കടുത്ത ചൂടു  മൂലമുണ്ടാകുന്ന രോഗങ്ങളും ആദ്യം പിടികൂടുന്നത് ഇത്തരത്തിലുള്ള കന്നുകാലികളെയാണ്. പോഷക സന്തുലിതമായ തീറ്റ നല്‍കുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കേരളാ ഫീഡ്‌സ് അസിസ്റ്റന്റ് മാനേജരും ന്യൂട്രീഷനിസ്റ്റുമായ ഡോ. കെ. എസ്. അനുരാജ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ 11 മണി മുതല്‍ 5 മണി വരെ വളര്‍ത്തുമൃഗങ്ങളെ പുറത്ത് തുറസ്സായ ഇടങ്ങളില്‍ കെട്ടാതിരിക്കുന്നതാണ് പരിപാലനത്തിന്റെ ആദ്യപടി. 

ഇവയ്ക്ക് പകല്‍ സമയത്ത്  ധാരാളം ശുദ്ധജലം ഉറപ്പാക്കണം. കാലിതീറ്റ പോലുള്ള സമീകൃതാഹാരങ്ങള്‍ രാവിലെ 10 മണിക്ക് മുന്‍പും വൈകീട്ട് 5 മണിക്ക് ശേഷവുമാണ് നല്‍കേണ്ടത്.  സാധാരണ അളവില്‍ നല്‍കുന്ന  തീറ്റ പല തവണയായി ചെറിയ അളവില്‍ കാലികള്‍ക്ക് നല്‍കുന്നതാണ് നല്‌ളത്. ഇത് ദഹനപ്രക്രിയ മൂലം മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കും.  

Post your comments