Global block

bissplus@gmail.com

Global Menu

മികച്ച എഫ് സ്പീഡ് ക്യാമറയുമായി സോണി

ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടോഫോക്കസ് ക്യമറ എന്ന വിശേഷണത്തോടെ സോണി എ6400 അവതരിപ്പിച്ചു. കമ്പനിയുടെ AXXX സീരിസിലെ ഏറ്റവും പുതിയ അംഗമാണിത്. എപിഎസ്‌സി സെന്‍സറുള്ള ക്യാമറയുടെ സ്ഥാനം 2016ല്‍ പുറത്തിറക്കിയ എ6300നും എ6500നും ഇടയിലാണ്. 

എ6500ല്‍ ലഭ്യമാക്കിയ 5 ആക്‌സിസ് ഇന്‍ ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ക്യാമറയില്‍ ഉണ്ടായിരിക്കില്ല. എ 6400ന്റെ ഓട്ടോഫോക്കസ് സ്പീഡ് 0.02 ആണ്. ഇതാണ് ലോകത്തെ ഏറ്റവും മികച്ച എഫ് സ്പീഡ് എന്ന് സോണി അവകാശപ്പെടുന്നു.

425 ഫെയ്‌സ്  ഡിറ്റക്ഷന്‍ പോയിന്റുകളുമുണ്ട്. ഇവ ഒരുമിക്കുമ്പോള്‍ അതിവേഗത്തില്‍ ഫോക്കസ് ലോക് ചെയ്യാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മറ്റൊരു മികച്ച ഫീച്ചര്‍ ഐഎഎഫ് ആണ്. ഏറ്റവും പുതിയ BIONZXtm പ്രോസസറാണ് ക്യാമറയ്ക്ക് ശക്തി പകരുന്നത്.

മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 11 ഫ്രെയിമും, ഒട്ടോഫോക്കസും ഓട്ടോ എക്‌സ്‌പോഷറും ഉപയോഗിച്ച് ട്രാക്കു ചെയ്യുകയാണെങ്കില്‍ സെക്കന്‍ഡില്‍ 8 ഫ്രെയിം വരെയുമായിരിക്കും ഷൂട്ടിങ് സ്പീഡ്. 900 ഡോളറാണ് അമേരിക്കയിലെ വില. ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല. 

Post your comments