Global block

bissplus@gmail.com

Global Menu

നിര്‍മാണ മേഖലയിലെ പ്രശസ്ത നാമം സ്‌ക്വയര്‍ ടെക്ക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്

ഗൃഹനിര്‍മാണത്തിനു മുന്‍പും നിര്‍മാണവേളയിലും ശ്രദ്ധിക്കേണ്ടതായ നിരവധി വസ്തുതകളുണ്ട്. വീട് വെക്കാനായി പേ്‌ളാട്ട് വാങ്ങുമ്പോള്‍ മുതല്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണിവ. വീടിന്റെ രൂപകല്‍പ്പന, നിര്‍മാണ സാമഗ്രികള്‍, വാസ്തു, നിര്‍മാണ രീതികള്‍ ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ ചേരുമ്പോഴാണ് ഓരോ വീടും പൂര്‍ത്തിയാവുന്നത്. നിര്‍മാണ മേഖലയില്‍ വൈദഗ്ദ്യം നേടിയ ബില്‍ഡേഴ്സിന്റെ അറിവും പ്രവര്‍ത്തന പരിചയവും ഇതില്‍ വളരെ പ്രധാനമാണ്. 

25 വര്‍ഷത്തിലേറെയായി ഗൃഹ നിര്‍മാണ മേഖലയിലെ പ്രശസ്ത നാമമാണ് സ്‌ക്വയര്‍ ടെക്ക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്. നിരവധി കൊമേഴ്സ്യല്‍, റെസിഡന്‍ഷ്യല്‍ നിര്‍മ്മാണങ്ങള്‍ സ്‌ക്വയര്‍ ടെക്ക് ഏറ്റെടുത്ത് വിജയകരമായി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.  വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം, ഇന്റീരിയര്‍ ഡിസൈന്‍ പ്രോജക്ട്, റെനോവേഷന്‍, രൂപകല്‍പ്പന ഇത്തരത്തില്‍  കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്‌ക്വയര്‍ ടെക്ക് ചെയ്തു നല്‍കുന്നുണ്ട്. നിര്‍മാണത്തിന്റെ വിവിധ മേഖലയിലെ അറിവുകള്‍ കൈമുതലായുള്ളതാണ് സ്‌ക്വയര്‍ ടെക്കിന്റെ സവിശേഷതയും.
ബിസിനസ്‌സിന്റെ തുടക്ക കാലഘട്ടത്തെക്കുറിച്ചു വിശദമാക്കാമോ
മറ്റൊരു ബിസിനസില്‍ ആയിരുന്നു തുടക്കം. എന്നാല്‍ ആ ബിസിനസ് പരാജയപ്പെട്ടതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കു കടക്കുകയാണുണ്ടായത്. വസ്തു വാങ്ങി പേ്‌ളാട്ടുകള്‍ ആക്കി വില്‍ക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. തുടര്‍ന്ന് അതില്‍ ചെറിയ ഗൃഹങ്ങള്‍ നിര്‍മിച്ചു തുടങ്ങി. കൂടുതല്‍ വസ്തു വാങ്ങി അതില്‍ വില്ല പ്രോജക്ടുകള്‍ ചെയ്തു. ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കസ്റ്റമര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ബില്‍ഡിങ് നിര്‍മിച്ചു നല്‍കുന്നുണ്ട്. ബിസിനസ്‌സിന്റെ വളര്‍ച്ചയോടെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റുകയുണ്ടായി.  വാസ്തു വിദ്യ പാരമ്പര്യത്തിന്റെ അറിവും കാലഘട്ടത്തിന്റെ മാറ്റവും ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മിക്കുന്ന വീടുകളാണ് സ്‌ക്വയര്‍ ടെക് ഗ്രൂപ്പിന്റെ പ്രത്യേകത. 
വീട് നിര്‍മിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് 
പേ്‌ളാട്ടുകളായി തിരിച്ചിരിക്കുന്ന ഭൂമിയില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ആ പേ്‌ളാട്ടിന് പഞ്ചായത്ത് അല്ലെങ്കില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഡവലപ്‌മെന്റ് പെര്‍മിറ്റ് ഉണ്ടോയെന്ന് പരിശോധിക്കണം. വളരെ പഴയ കാലത്തെ നിലമായിരുന്നത് കരഭൂമിയാക്കി മാറ്റിയാലും (പ്രമാണത്തില്‍ കരഭൂമി എന്ന് രേഖപ്പെടുത്തിയിരിക്കും). റവന്യൂ രേഖയില്‍ (btr) നിലം തന്നെയായിരിക്കും. ഇപ്പോള്‍ ഇത്തരം നിലങ്ങള്‍ 2008 നു മുന്‍പ് നികത്തിയതാണെങ്കില്‍ കരഭൂമിയാക്കി മാറ്റുവാന്‍ അവസരമുണ്ട്. അതുകൊണ്ട് അത് പരിശോധിച്ച് മാത്രമേ വാങ്ങാവൂ. മണ്ണ് നികത്തിയ പേ്‌ളാട്ട് വാങ്ങിയാല്‍ ബേസ്‌മെന്റ് കെട്ടുന്നതിനു ചെലവു കൂടുതലായിരിക്കും. അത് ഗൃഹനിര്‍മ്മാണ ചെലവ് വര്‍ധിക്കാന്‍ ഇടയാകും. വാസ്തുപരമായി കന്നിമൂല (തെക്കുപടിഞ്ഞാറെമൂല) ഉയര്‍ന്നതാണോയെന്ന് നോക്കണം. എങ്കില്‍ ഉത്തമമാണ്. ഗൃഹ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിര്‍മ്മാണസാമഗ്രികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഇന്ന് കോണ്‍ക്രീറ്റ് കല്ലുകളും ചുടുകല്ലുകളും ഗൃഹ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കോണ്‍ക്രീറ്റിനേക്കാള്‍ ചെലവേറിയതാണ് ചുടുകല്ലുകള്‍. സാമ്പത്തിക സ്ഥിതി അനുസരിച്ച് തിരഞ്ഞെടുക്കണം.
ഗൃഹ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രഹികളെക്കുറിച്ചും വാസ്തുപരമായുള്ള കാര്യങ്ങളെക്കുറിച്ചും 
മണലിന്റെ ദൗര്‍ലഭ്യം കാരണം ഇന്ന് കൂടുതലും എംസാന്‍ഡ് ആണ് ഉപയോഗിക്കുന്നത്. അത് വളരെ ഉത്തമമാണ്. എം സാന്‍ഡ്  ഉപയോഗിക്കുമ്പോള്‍ സിമന്റുമായുള്ള ചേരുവകള്‍ കൃത്യമായിരിക്കണം. അതുപോലെ വെള്ളം നനയ്ക്കുന്നതിനും ഒരു വിട്ടുവീഴ്ചയും കാണിക്കാന്‍ പാടില്ല. അത് ഗൃഹത്തെ ദോഷകരമായി ബാധിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് വെള്ളം നനയ്ക്കലാണ്. ഗൃഹത്തിന്റെ പ്രധാന വാതില്‍ കിഴക്കോട്ട് ആകുന്നതാണ് വളരെ നല്ലത്. ഉപയോഗിക്കുന്ന തടി തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഇന്ന് മലേഷ്യന്‍ തടികളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കേരളത്തില്‍ വളര്‍ന്ന മരങ്ങളായ ആഞ്ഞിലി, പ്‌ളാവ്, തേക്ക് മുതലായവയാണ് നല്ലത്. മലേഷ്യന്‍ തടികള്‍ ഉപയോഗിച്ച പല കെട്ടിടങ്ങളും റെനോവേഷന്‍ ചെയ്യുമ്പോള്‍ തടികള്‍ ദ്രവിച്ച അവസ്ഥയിലാണ് കാണുവാന്‍ സാധിച്ചിട്ടുള്ളത്. വീടിന്റെ മുന്‍വശത്തെ പടികള്‍ എപ്പോഴും ഇരട്ട പടികള്‍ ആയിരിക്കണം. നമ്മുടെ വലതുകാല്‍ വയ്ക്കുന്നത് വരവ് എന്നതും ഇടതുകാല്‍ വയ്ക്കുന്നത് ചെലവ് എന്നതും രീതിയിലാണ് വാസ്തു വിദ്യ നിര്‍ദ്ദേശിക്കുന്നത്. ആദ്യത്തെ പടി ചവിട്ടുമ്പോള്‍ വരവും രണ്ടാമത്തെ പടി ചവിട്ടുമ്പോള്‍ ചെലവും വീട്ടിലേക്കു കാല്‍വെയ്ക്കുന്നത് വരവിലുമാണ് നില്‍ക്കേണ്ടത്. അതുകൊണ്ട് ഒരിക്കലും ഒറ്റപ്പടി  വയ്ക്കരുത്.
സ്‌ക്വയര്‍ ടെക്കിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്  
എക്‌സ്പീരിയന്‍സ്ഡ് എഞ്ചിനീയര്‍മാരുടെ ഡിസൈനിലും സാന്നിധ്യത്തിലുമാണ് സ്‌ക്വയര്‍ ടെക്ക് ബില്‍ഡിങ്ങുകള്‍ നിര്‍മിക്കുന്നത്. പരസ്പരധാരണയോടെ നിര്‍മ്മാണത്തിന്റെ രീതിയനുസരിച്ച് സ്‌ക്വയര്‍ഫീറ്റ് റേറ്റ് നിശ്ചയിച്ച് നിര്‍മ്മിച്ച് കൊടുക്കുന്നു. വളരെ ചെലവു കുറഞ്ഞ വീടുകള്‍ സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.  മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് നിര്‍മിക്കുന്ന വീടുകള്‍ ആണ് ഞങ്ങളുടേത്. ഞങ്ങളെ ഗൃഹനിര്‍മ്മാണം ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ ഗൃഹ പ്രവേശനം വരെയുള്ള എല്ലാ പ്രവര്‍ത്തികളും ചെയ്തുകൊടുക്കുന്നു.  

Post your comments